കോട്ടയം: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍.പുതുപ്പള്ളി തച്ചുകുന്ന് മുണ്ടപ്പുഴ വീട്ടില്‍ വിജിന്‍ എബ്രഹാമിനെയാണ് (32) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളി ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്റ്റേഷനറി കട നടത്തുന്ന ഇയാളുടെ പക്കല്‍നിന്ന് 650 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടിച്ചെടുത്തു. ജില്ലയില്‍ നടന്ന സ്പെഷല്‍ ഡ്രൈവില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കടയില്‍ സന്ധ്യയോടുകൂടി എല്ലാ ദിവസവും നിരവധി ചെറുപ്പക്കാരും അന്തര്‍സംസ്ഥാന തൊഴിലാളികളും കൂട്ടം കൂടുന്നതായും ഇവിടെ ഹാന്‍സ് പോലുള്ള നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നടക്കുന്നതായും രഹസ്യവിവരം ലഭിച്ചതിെന്‍റ അടിസ്ഥാനത്തിലായിരുന്നു പരിശോധന.