കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. അഞ്ചു കേസുകളില്‍ നിന്നായ് അഞ്ച് കിലോഗ്രാമോളം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.മലപ്പുറം ആതവനാട് സ്വദേശി അബ്ദുല്‍ ആശിഖ് (29), മലപ്പുറം തവനൂര്‍ സ്വദേശി അബ്‌ദുല്‍ നിഷാറില്‍ (33), കോഴിക്കോട് കൊടുവള്ളി അവിലോറ സ്വദേശി സുബൈറില്‍ (35), വടകര വില്ലിയാപ്പള്ളി സ്വദേശി താച്ചാര്‍ കണ്ടിയില്‍ അഫ്‌നാസില്‍ (29) എന്നിവരാണ് അറസ്റ്റിലായത്. എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും ഷാര്‍ജ വഴി അബ്‌ദുല്‍ ആശിഖ് കൊണ്ടുവന്ന കമ്ബ്യൂട്ടര്‍ പ്രിന്ററിന്റെ പാര്‍ട്‌സായി വച്ചിരുന്ന 995 ഗ്രാം തങ്കമാണ് പിടികൂടിയത്.