മൂവാറ്റുപുഴ: പോയാലിമലയില്‍ നിന്ന് കഞ്ചാവുമായി ഈസ്റ്റ് മാറാടി ഒഴുകയില്‍ ഷെഫിന്‍, പേഴക്കാപ്പിള്ളി നിരക്കനായില്‍ വിഷ്ണു എന്നിവരെ മൂവാറ്റുപുഴ എക്സൈസ് അറസ്റ്റ് ചെയ്തു.റേഞ്ച് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണിത്.കൊച്ചങ്ങാടിയില്‍ ആക്രിക്കട നടത്തുന്ന ഷെഫിന്‍ കടയുടെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നുവെന്നും എക്സൈസ് പറഞ്ഞു.