കൊച്ചി : കൊച്ചിയില്‍ അഞ്ച് തരം ലഹരി മരുന്നുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. ഇടപ്പള്ളിയിലെ ഹോട്ടല്‍മുറി കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ ഗര്‍ഭിണിയടക്കം മൂന്ന് പേരെയാണ് ചേരാനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ആലുവ സ്വദേശി നൗഫല്‍, സനൂപ്, മുണ്ടക്കയം സ്വദേശി അപര്‍ണ്ണ എന്നിവരാണ് പിടിയിലായത്. അപര്‍ണ്ണ ആറ് മാസം ഗര്‍ഭിണിയാണ്. നഗരത്തിലെ മറ്റ് ലഹരി സംഘങ്ങളുമായി ഇവര്‍ ഇടപാട് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അപര്‍ണ്ണയുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിക്കടുത്ത് മുറിയെടുത്തെന്നാണ് ഇവര്‍ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച് നടന്നത് വ്യാപക ലഹരി ഇടപാടുകളാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ, നൈട്രാസെപാം ഗുളികകള്‍, കഞ്ചാവ്, ഹാഷിഷ് ഓയില്‍, എല്‍ എസ് ഡി സ്റ്റാംപ് അടക്കം അഞ്ച് തരം ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഹോട്ടല്‍ മുറിയിലേക്ക് ഇടപാടുകാരെ വിളിച്ച് വരുത്തിയാണ് വില്പനയെന്നും പൊലീസ് പറഞ്ഞു.