തൃശൂര്‍: അകലാട് നാലാംകല്ലില്‍ യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു.ഡ്രൈവര്‍ എടക്കഴിയൂര്‍ കാജ കമ്ബനി സ്വദേശി കൊളത്തില്‍ പറമ്പിൽ ഇസ്മായിലിനാണ് കുത്തേറ്റത്. യാത്രികന്‍ അകലാട് സ്വദേശി അബ്ദുല്‍ ഖാദറിനും പരിക്കേറ്റിട്ടുണ്ട്. അകലാട് നാലാംകല്ല് പൊന്നോത്തുമ്ബടി റോഡിലെ ബേക്കറിക്ക് മുന്നിലാണ് സംഭവം നടന്നത്. ഇസ്മായിലിന്റെ ഓട്ടോറിക്ഷ വാടകക്ക് വിളിച്ചാണ് അബ്ദുല്‍ ഖാദര്‍ ഇവിടെയെത്തിയത്.തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ ഇസ്മായിലെ കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചു. തലക്ക് സാരമായി പരിക്കേറ്റ അബ്ദുല്‍ ഖാദറിനെ മണത്തല ചാവക്കാട് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.