ത്യശ്ശൂര്‍: കാട്ടൂരില്‍ ഒന്നരവയസ്സുകാരി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ജോര്‍ജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കള്‍ ആണ് ഉള്ളത്. ഇവരില്‍ ഒരേ ഒരു പെണ്‍കുട്ടിയാണ് മരിച്ച എല്‍സ മരിയ.കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ നിന്നും കണ്ടെത്തിയത്. ഉടന്‍ തന്നെ അത് വഴി വന്ന കാട്ടൂര്‍ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പില്‍ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.