പാലക്കാട്: സ്കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്‍പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.ഗുണനിലവാരമില്ലാത്ത മിഠായികള്‍ സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ വ്യാപകമായി വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് .
.