പോളണ്ട് : പോളണ്ടില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് മരിച്ചത്. വീട്ടുകാര്‍ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷെരീഫ് കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചത്.ഏകദേശം പത്തുമാസമായി പോളണ്ടിലായിരുന്നു ഇബ്രാഹിം കഴിഞ്ഞിരുന്നത്.പോളണ്ടില്‍ ബാങ്ക് ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. മൃതദേഹം എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇബ്രാഹിമിന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായാണ് ഇബ്രാഹിം പ്രവര്‍ത്തിച്ചിരുന്നത്.ഷെരീഫിന്റെ കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു.