പൊന്‍കുന്നം: മാന്തറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ചുമറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.പൊന്‍കുന്നം മഞ്ഞാവ് തൊമ്മിത്താഴെ പി.ടി. രതീഷ് (39)ആണ് മരണമടഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചിറ്റാട്ട് ഷാപ്പുപടിക്ക് സമീപമായിരുന്നു അപകടം.
രതീഷ് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷ് മരണമടഞ്ഞു. പെയിന്‍റിംഗ് തൊഴിലാളിയാണ് രതീഷ് . മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.