കറുകച്ചാല്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ലോഡിംഗ് തൊഴിലാളി മരിച്ചു. കറുകച്ചാലിലെ സിഐടിയു തൊഴിലാളി ഉമ്പിടി നടപ്പുറം സി.ആര്‍.പ്രകാശ് (47) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച 2.30ന് എന്‍എസ്‌എസ്പടി-പാലമറ്റം റോഡില്‍ പഴയ പഞ്ചായത്തോഫീസിനു സമീപമായിരുന്നു അപകടം. കറുകച്ചാലില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ പ്രകാശ് സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ പ്രകാശിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചെ നാലരയോടെ മരിച്ചു.