ഭുവനേശ്വര്‍: പൊതുപരിപാടിക്കിടെ പോലീസ് ഓഫീസറുടെ വെടിയേറ്റ ഒഡീഷ ആരോഗ്യ കുടുംബക്ഷേമമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസ് മരണത്തിനു കീഴടങ്ങി.ഝാര്‍സുഗുഡയിലെ ബ്രജ്‌രാജ്നഗറില്‍ ഗാന്ധിചൗക്കിനുസമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഒഡീഷ പോലീസിലെ എഎസ്‌ഐ ഗോപാല്‍ദാസ് ജനക്കൂട്ടത്തിനിടയില്‍നിന്ന് മന്ത്രിക്കുനേരേ വെടിയുതിര്‍ത്തത്. നെഞ്ചില്‍ രണ്ടുതവണ വെടിയേറ്റ മന്ത്രിയെ വിദഗ്ധ ചികിത്സയ്ക്കായി ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി ഏഴോടെ മരിച്ചു.