തിരുവനന്തപുരം:തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം മങ്കാട് ചിതറ വാഴവിള വീട്ടില്‍ യഹിയ (59) യെയാണ് തമ്പാനൂര്‍ പൊലീസ് പിടികൂടിയത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരന്റെ കൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യഹിയ മൊബൈല്‍ മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞത്. തമ്പാനൂര്‍ എസ്.എച്ച്.ഒ പ്രകാശ്,എസ്.ഐ സുബിന്‍,എസ്.സി.പി.ഒ മുരളീധരന്‍ പിള്ള, സി.പി.ഒ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ട്.