വടക്കാഞ്ചേരി: കുണ്ടന്നൂരില്‍ വെടിക്കെട്ടു പുരയില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.സമീപത്തെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കിലോമീറ്ററുകള്‍ അകലേക്കു സ്ഫോടനത്തിന്‍റെ പ്രകന്പനം അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടമുണ്ടായത്.കുണ്ടന്നൂര്‍ സ്വദേശി സുന്ദരാക്ഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലൈസന്‍സി ശ്രീനിവാസന്‍റെ വെടിക്കെട്ടു പുരയിലാണു തീപിടിത്തവും സ്ഫോടനവും ഉണ്ടായത്.ഗുരുതരപരിക്കേറ്റ ആലത്തൂര്‍ കാവശ്ശേരിസ്വദേശി മണികണ്ഠനെ(58) നാട്ടുകാരും ആക്‌ട്സ് പ്രവര്‍ത്തകരും ചേര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കരിമരുന്ന് സൂക്ഷിച്ചിരുന്ന സ്ഥലത്ത് അമിതമായി ചൂടേറ്റതാണു തീ പിടിക്കാന്‍ കാരണമായതെന്നാണു നിഗമനം.
വൈകുന്നേരത്തോടെ പണികള്‍ അവസാനിപ്പിച്ച് തൊഴിലാളികള്‍ കുളിക്കാന്‍ പോയ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി ‘