മാള: അഷ്ടമിച്ചിറ അണ്ണല്ലൂരില്‍ ചാരായം വാറ്റിയ കേസില്‍ പ്രതി പിടിയില്‍. ആനപ്പാറ ജൂബിലി നഗറില്‍ കിഴക്കൂടന്‍ ബിജുവിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.ജൂബിലി നഗറില്‍ വാടക വീട്ടിലാണ് ചാരായം വാറ്റിക്കൊണ്ടിരുന്നത്. പൊലീസിനെ കണ്ട പ്രതി ചാരായം പുറത്തേക്ക് ഒഴിച്ചുകളഞ്ഞതായി പറയുന്നു.ഒരു ലിറ്റര്‍ ചാരായം, 150 ലിറ്റര്‍ വാഷ് എന്നിവ പിടിച്ചെടുത്തു.