ഝാർഖണ്ഡ് : ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അപ്പാര്‍ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ 14 മരണം. മരിച്ചവരില്‍ 10 സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.11 പേര്‍ക്ക് പൊള്ളലേറ്റു.ധന്‍ബാദ് ജില്ലയിലെ ജോറാഫടക് പ്രദേശത്തെ ആശീര്‍വാദ് ടവര്‍ എന്ന അപ്പാര്‍ട്മെന്റിന്റെ രണ്ടാം നിലയില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയാണിത്. സംഭവത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചിച്ചു.