കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉഡുപ്പി മാധ്യ ബ്രാഹ്മണ സഭ കേരള വിഭാഗത്തിന്റെ നാല്പത്തി രണ്ടാമത് സംസ്ഥാന സമ്മേളനം 4,5തീയതികളിൽ കോട്ടക്കകം പ്രിയദർശിനി ഹാളിൽ നടക്കും.4ന് നടക്കുന്ന സമ്മേളനം എൽ. രാമചന്ദ്രറാവു ഉദ്ഘാടനം ചെയ്യും.5ന് രാവിലെ വിളംബരജാഥ, സമ്മേളനം ഉദ്ഘാടനം കേന്ദ്ര മന്ത്രി വി മുരളീധരൻ നിർവഹിക്കും. വനിതാ സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന പൊതു സമ്മേളനം വിശ്വപ്രസന്ന തീർത്ഥ സ്വാമിജി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു മുഖ്യ അതിഥി ആയിരിക്കും. ചടങ്ങിൽ വിശ്ഷ്ട വ്യക്തികളെ ആദരിക്കും.