ശംഖുംമുഖം :സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു.വെള്ളനാട് കളക്കോട് അവന്യൂ റോഡില്‍ കല്ലുംപൊറ്റ തുണ്ടുവിളാകത്ത് വീട്ടില്‍ രാകേഷ് (33) ആണ് തൂങ്ങി മരിച്ചത്.ശാസ്തമംഗലത്ത് ബില്‍ഡിംഗ് നിര്‍മാണ സ്ഥാപനം നടത്തുന്ന ഇയാളെ ഇന്നലെ ഉച്ചയോടെ ചാക്ക ബൈപാസിന് സമീപം പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞ ദിവസം രാത്രിയില്‍ കവടിയാറില്‍ താമസിക്കുന്ന സുഹൃത്ത് കിരണിനെ വിളിച്ച് രാകേഷ് ഏറെ നേരം സംസാരിക്കുകയും കിട്ടാനുള്ളതും കൊടുക്കാനുള്ളതുമായ സാമ്പത്തിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേദിവസം ചാക്ക ജംഗ്ഷന് സമീപത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലെ റൂഫിലെ ഇരുമ്പ് പൈപ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.