കാസര്‍ഗോഡ്: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ബദിയടുക്ക ഏല്‍ക്കാനത്താണ് സംഭവം.കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെ കാണാതാവുകയും ചെയ്തു.
നീതുവിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. കഴുത്തില്‍ തുണി കൊണ്ട് കുരുക്കിട്ടിരുന്നു. ഇവര്‍ താമസിക്കുന്ന വീട്ടിലെ തറയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.