വിഴിഞ്ഞം: കോട്ടുകാല്‍ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി.കന്യാകുമാരി കൊട്ടറക്കോണം പണ്ടാരത്തോട്ടം വീട്ടില്‍ ജുബിന്‍ (30) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് 27ന് വിഴിഞ്ഞം ഉച്ചക്കട വട്ടവിളയില്‍ സുകൃത ഫിനാന്‍സ് ഉടമ വട്ടവിള ഉതിനിന്നവിള പുത്തന്‍ വീട്ടില്‍ വി.പി. പദ്മകുമാറിന്റെ പക്കല്‍ നിന്നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സ്വര്‍ണവും പണവും തട്ടിയെടുത്തത്.ഈ കേസില്‍ ഒരു യുവതിയടക്കം നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവര്‍ കാറിലിരുന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കോട്ടുകാല്‍ വട്ടവിള ദര്‍ഭവിള ഗോകുല്‍ നിവാസില്‍ ജി.എസ്.ഗോകുല്‍ (23),വട്ടവിള തുണ്ടുവിള വീട്ടില്‍ വിമല്‍കുമാര്‍ എന്ന വിനീത് (34) പുത്തന്‍ കോട്ട വട്ടവിള വലിയ വിളാകംമേലെ വീട്ടില്‍ നവീന്‍ (28) ഭാര്യ വിനീഷ (26) എന്നിവരാണ് നേരത്തെ പിടിയിലായത്. നവീനാണ് മുഖ്യ സൂത്രധാരന്‍.