ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഭിഷേക് റോയി എന്ന 22-കാരനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 25ന് വൈകീട്ട് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് മടങ്ങിയ മുന്‍പരിചയമുണ്ടായിരുന്ന യുവതിയോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാളുടെ സ്കൂട്ടറില്‍ കയറ്റുകയായിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം യുവതി എതിര്‍ത്തതോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.പിന്നാലെ സ്കൂട്ടര്‍ വെട്ടിച്ച് യുവതിയെ താഴെയിട്ട് കടന്നുകളയുകയായിരുന്നു.