വണ്ടിപ്പെരിയാര്‍: തേങ്ങാക്കല്‍ പൂണ്ടിക്കുളത്ത് കടന്നലിന്‍റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പൂണ്ടിക്കുളം പുതുപറമ്പില്‍ പി.സി.മാത്യു – 83 ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.സ്വന്തം പുരയിടത്തിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കടന്നലിന്‍റെ ആക്രമണമുണ്ടാത്. മാത്യുവിനൊപ്പം ജയകുമാര്‍ എന്നയാളും ജോലിക്കുണ്ടായിരുന്നു. ഏലച്ചെടികള്‍ക്കിടയിലെ കടന്നല്‍കൂട് ഇളകി ആക്രമണം ഉണ്ടാകുകയുമായിരുന്നു. ജയകുമാര്‍ ഓടി രക്ഷപ്പെട്ടു. ആളുകളെ കൂട്ടി ജയകുമാര്‍ തിരികെ എത്തിയപ്പോഴേക്കും മാത്യു ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. മാത്യുവിന്‍റെ തലയിലും നെഞ്ചിലുമാണ് കൂടുതല്‍ കുത്തേറ്റത്. ഇദ്ദേഹത്തെ വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.