അമ്പലപ്പുഴ :വീട് നിര്‍മ്മാണത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ബീഹാര്‍ സ്വദേശി മരിച്ചു. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ ദൂംനഗറില്‍ ഇദ്രിഷ്മിയാന്‍ (37) ആണ് മരിച്ചത്.കഴിഞ്ഞ 27ന് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. ഉടന്‍ തന്നെ തൊഴിലാളികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആലപ്പുഴ മെഡി. ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കാക്കാഴത്ത് മറ്റ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു താമസം. കോട്ടയത്ത് മൃതദേഹം എംബാം ചെയ്ത് ഇന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നു പാറ്റ്‌ന വിമാനത്താവളത്തിലെത്തിച്ച് റോഡുമാര്‍ഗം വീട്ടിലെത്തിക്കും.