ആറ്റിങ്ങല്‍: അനധികൃത മദ്യ വില്‍പന നടത്തിയ കേസില്‍ പ്രതി പിടിയില്‍. പൊയ്കമുക്ക് പഞ്ചമി വീട്ടില്‍ അനില്‍കുമാര്‍ (56) ആണ് പിടിയിലായത്.ആറ്റിങ്ങല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍. ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വീട്ടിലും സ്കൂട്ടറിലുമായി വില്‍പനക്കായി സൂക്ഷിച്ചിരുന്ന 24 കുപ്പി മദ്യവും കണ്ടെടുത്തു.മദ്യം വിറ്റ് കിട്ടിയ 1080 രൂപയും വില്‍പനക്ക് ഉപയോഗിച്ചിരുന്ന സ്കൂട്ടറും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
.