കുമളി: കുമളിയില്‍ ഏഴു വയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു.ചട്ടുകം പഴിപ്പിച്ച് രണ്ട് കൈകളിലും കാലുകളിലുമാണ് പൊള്ളലേല്‍പ്പിച്ചത്.പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലാണ് സംഭവം.
അയല്‍പക്കത്ത് നിന്നും കളിക്കുന്നതിനായി ടയര്‍ എടുത്തതിനാണ് കുട്ടിയെ പൊള്ളലേല്പ്പിച്ച് ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു. മുന്‍പും സമാന രീതിയില്‍ കുട്ടിയെ മാതാവ് ഉപദ്രവിച്ചിട്ടുണ്ട്. ഇരു കൈകളുടെയും മുട്ടിനു താഴെയും കാലുകളിലുമാണ് പൊള്ളലേറ്റത്. സംഭവമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് മെമ്പറെയും അങ്കണവാടി അധ്യാപികയേയും വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍എത്തിക്കുകയായിരുന്നു .