മണര്‍കാട്: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കിടങ്ങൂര്‍ പ്ലാമ്മൂട് ഭാഗത്ത് കോട്ടപ്പുറത്ത് സി.കെ.സുരേഷിനെ(46)യാണ് അറസ്റ്റ് ചെയ്തത്. മണര്‍കാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞു രണ്ടിന് ആണ് കേസിനാസ്പദമായ സംഭവം. സുരേഷിന്‍റെ ഭിന്നശേഷിക്കാരനായ മകന്‍ മേത്താപറമ്പ് ഭാഗത്തു നടത്തുന്ന പെട്ടിക്കടയില്‍ എത്തിയ ഇയാള്‍ മകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സുരേഷിന്‍റെ ഭാര്യ ഭിന്നശേഷിക്കാരനായ മകനൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടിക്കടയില്‍ എത്തിയ ഇയാള്‍ മകനോട് പണം ചോദിച്ചപ്പോള്‍ മകന്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തിഉപയോഗിച്ച് മകനെ ആക്രമിക്കുകയുമായിരുന്നു.മണര്‍കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന്, അന്വേഷണസംഘം ഇയാളെ ഇടുക്കി കമ്പിളികണ്ടം ചിന്നാര്‍ ഭാഗത്തു നിന്നാണു പിടികൂടിയത്.