പേരൂര്‍ക്കട: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കൊല്ലം സ്വദേശി സജീവ്കുമാര്‍ (48) ആണ് പിടിയിലായത്. അമ്പലമുക്ക് സ്വദേശി അനില്‍കുമാറിന് (43) ആണ് കുത്തേറ്റത്.ഞായറാഴ്ച രാത്രി അമ്പലമുക്കിലെ വീട്ടിലായിരുന്നു സംഭവം. അനില്‍കുമാര്‍ തന്‍റെ മകളെ കാണുന്നതിനു വേണ്ടിയാണ് അമ്പലമുക്കിലെ മുന്‍ ഭാര്യയുടെ വീട്ടിലെത്തിയത്. ഇതിനിടെ സജീവുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇയാള്‍ അനില്‍കുമാറിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. അനില്‍കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അനില്‍കുമാര്‍ വിവാഹമോചനം നേടിയ ആള്‍ ആണെങ്കിലും മകളെ കാണുന്നതിനുവേണ്ടി ഇടയ്ക്കിടെ വരുമായിരുന്നു. ഇയാളുടെ മുന്‍ ഭാര്യയുടെ രണ്ടാം ഭര്‍ത്താവാണ് സജീവെന്ന്പേരൂര്‍ക്കട പൊലീസ് പറഞ്ഞു.