കല്‍പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിറകില്‍ പോയ യുവാവ് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു.പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ്. വിഷ്ണു (22) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പാലവയലില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ പരിചരിക്കാന്‍ എത്തിയതായിരുന്നു വിഷ്ണു. ഇതിനിടെ രോഗിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ടുപോകവെ പിറകില്‍ സ്‌കൂട്ടറില്‍ വിഷ്ണുവും പുറപ്പെടുകയായിരുന്നു. യാത്രക്കിടെ പാലവയലില്‍ വെച്ച് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദാരുണാന്ത്യം സംഭവിച്ചത്.