കൊച്ചി : കൊച്ചിയില്‍ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയില്‍. 95 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ആണ് പിടിച്ചത്. അസം സ്വദേശിയായ അബ്ദുല്‍ റഹ്മാനാണ് പിടിയിലായത്.ആലുവ പെരുമ്പാവൂര്‍ ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ വില്‍പന നടത്താന്‍ ആയിരുന്നു ബ്രൗണ്‍ ഷുഗര്‍ എത്തിച്ചത്.
എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.