തിരുവനന്തപുരം: ഓട്ടോയില്‍ കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയില്‍. മേനംകുളം സെന്റ് ആന്‍ഡ്രൂസ് ലാല്‍ കോട്ടേജില്‍ അഖില്‍ തോമസ് (31), ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട ലക്ഷം വീട്ടില്‍ സ്റ്റാന്‍ലി പെരേര (63), ലക്ഷം വീട്ടില്‍ നിസാം (42) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്ഓട്ടോയുടെ പിറകില്‍ 26 കുപ്പികളില്‍ കടത്തിയ 37 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്.