വൈക്കം: വായ്പ കുടിശികയായതിനെത്തുടര്‍ന്ന് സഹകരണ ബാങ്ക് ജപ്തി നടപടി നടത്തുന്നതിനു മുന്നോടിയായി സ്ഥലമളന്നതില്‍ മനം നൊന്ത് വായ്പക്കാരന്‍ ജീവനൊടുക്കി.വൈക്കം തലയാഴം തോട്ടകം വാക്കേത്തറ തയ്യില്‍ കാര്‍ത്തികേയന്‍ (61)ആണ് ഇന്നലെ ഉച്ചയ്ക്ക് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി സ്ഥലമളന്ന് തിരിച്ചു പോയതിനു പിന്നാലെയാണിയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശാരീരിക ക്ഷീണം അനുഭവപ്പെട്ട കാര്‍ത്തികേയന്‍ വീട്ടില്‍ കിടക്കാന്‍ പോയിട്ട് കാണാതായതോടെ സഹോദര പുത്രന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.