പയ്യന്നൂര്‍ : പെരുങ്കളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും ലഘുഭക്ഷണവും കഴിച്ചവര്‍ക്ക്ഭക്ഷ്യവിഷബാധയേറ്റു.കുട്ടികളടക്കം നൂറോളം പേര്‍ പയ്യന്നൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
കഴിഞ്ഞ ദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കമാണ് പലര്‍ക്കും അനുഭവപ്പെട്ടത്ചിലകുട്ടികള്‍ക്കു ചര്‍ദ്ദിയുണ്ട്. ആരുടെയും നിലഗുരുതരമല്ല. കുട്ടികളാണ് ചികിത്സ തേടിയെത്തുന്നത്.
സംഭവത്തില്‍ പയ്യന്നൂര്‍ നഗരസഭയിലെആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് ഇവര്‍ ചികിത്സ തേടിയത്.