ഇടുക്കി : സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നരണ്ട് പേര്‍ നാലര കിലോ കഞ്ചാവുമായി അറസ്റ്റിലായി. വണ്ടന്മേട്ടില്‍ പച്ചക്കറി കട നടത്തുന്ന തമിഴ്‌നാട് കമ്ബം മാരിയമ്മന്‍കോവിന് എതിര്‍വശം പതിനാലില്‍ ചുരുളിചാമി (75), മേലെചിന്നാര്‍, പാറയില്‍ വീട്ടില്‍ ജോച്ചന്‍ മൈക്കിള്‍ (45) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി വി. യു. കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി വി. എ നിഷാദ് മോന്റെ നേതൃത്വത്തില്‍ ജില്ല ഡാന്‍സാഫ് ടീം അംഗങ്ങളും, വണ്ടന്‍മേട് പോലീസും, കട്ടപ്പന ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളും, സംയുക്തമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് നാലര കിലോയോളം വരുന്ന കഞ്ചാവ് സഹിതംരണ്ട് പേര്‍ പിടിയിലായത് .