ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

മലപ്പുറം : പാണ്ടിക്കാട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റില്‍ കാക്കത്തോട് റെയില്‍വേ പാലത്തിനു സമീപമാണ് ട്രെയിന്‍ തട്ടിയത്ചെമ്പ്രശ്ശേരി മണ്ണഴിക്കളത്തെ തുടിയന്‍പറമ്പന്‍ ഉഷയുടെ മകന്‍ വിജീഷ് (24) ആണ് മരിച്ചത്.നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സാണ് തട്ടിയത്. രണ്ടു ദിവസം മുമ്പ് ഇതേ സ്ഥലത്ത് മധ്യവയസ്കയായ സ്ത്രീയും ട്രെയിന്‍ തട്ടി മരിച്ചിരുന്നു. പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + seven =