തിരുവനന്തപുരം: ഐജി ജി. ലക്ഷ്മണയെ സര്‍വീസില്‍ തിരിച്ചെടുത്തു. ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്‍റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ 2021 നവംബര്‍ പത്തിന് ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷവും രണ്ട് മാസവുമായി ഐജി സസ്പെന്‍ഷനിലാണ്.