വടക്കാഞ്ചേരി: വാഴാനി ഡാം സന്ദര്‍ശിക്കാനെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണവും, സ്വര്‍ണവും കവര്‍ന്ന പ്രതിയെ റിമാന്‍ഡ് ചെയ്തു.വിനോദ സഞ്ചാരകേന്ദ്രമായ വാഴാനി ഡാം സന്ദര്‍ശിക്കാനെത്തിയ പാലക്കാട് ജില്ലക്കാരായ കമിതാക്കളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി യുവാവിന്‍റെ കയ്യിലുണ്ടായിരുന്ന പണവും, യുവതിയുടെ സ്വര്‍ണാഭരണവും കവര്‍ച്ച ചെയ്ത കേസില്‍ വരവൂര്‍ പിലക്കാട് സ്വദേശിയായ ചങ്കരത്ത്പടി വേലായുധന്‍ മകന്‍ വിജീഷ് (32)നെ കോടതി റിമാന്‍റ് ചെയ്തു. 6ന് ഉച്ചക്ക് വീട്ടുകാരറിയാതെ വാഴാനി ഡാം സന്ദര്‍ശിക്കാനെത്തിയിരുന്ന കമിതാക്കളുടെ കയ്യില്‍ നിന്നാണ് പണവും, സ്വര്‍ണവും തട്ടിയെടുത്തത്.