തിരുവനന്തപുരം :- കേരളത്തിലെ കയർ തൊഴിലാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണം,കയർ ഫാക്ടറി മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുക, കയർ തൊഴിലാളികളുടെ കൂലി 700 രൂപയായി വർധിപ്പിക്കുക, കയർ പുന :സംഘടന പദ്ധതി പരിഷ്ക്കരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച 13 മുതൽ 15 വരെ സെക്രട്ടേറിയറ്റ് നടയിൽ പ്രത്യക്ഷ സമരവും 16ന് സെക്രട്ടേറിയറ് മാർച്ച് നടത്തും. മാർച്ചിന്റെ ഉദ്ഘാടനം എ. ഐ. ടി. യു. സി ദേശിയ വർക്കിംഗ് പ്രസിഡന്റ് ബിനോയ് വിശ്വം എം. പി ഉദ്ഘാടനം ചെയ്യും.