തിരുവനന്തപുരം: ഉച്ചക്കടയിലെ സ്വര്‍ണപ്പണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ച് റോഡില്‍ തള്ളിയിട്ട ശേഷം ബാഗിലുണ്ടായിരുന്ന 20 പവന്‍ സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി.മണക്കാട് ആറ്റുകാല്‍ പുത്തന്‍കോട്ട ദേവിനഗറില്‍ മകയിരം വീട്ടില്‍ അപ്പു എന്ന വിഷ്ണുമൂര്‍ത്തി (24) നെയാണ് വിഴിഞ്ഞം പൊലീസ് ചെയ്തത്.
കഴിഞ്ഞവര്‍ഷം ജൂലൈ 29ന് രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ഉച്ചക്കട ചപ്പാത്ത് റോഡില്‍ വട്ടവിള ജങ്ഷനില്‍ സുകൃത ഫൈനാന്‍സ് ഉടമ കോട്ടുകാല്‍ സ്വദേശി പത്മകുമാറിന്റെ ആഭരണവും പണവുമടങ്ങിയ ബാഗാണ് വിഷ്ണുമൂര്‍ത്തി ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരെ വിഴിഞ്ഞം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ ഇയാളെ പുത്തന്‍കോട്ടഭാഗത്തുനിന്നാണ് പൊലീസ് പിടികൂടിയത്.