വൈക്കം: ഹെല്‍മറ്റ് ഉപയോഗിച്ച് മദ്ധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെച്ചൂര്‍ രഞ്‌ജേഷ് ഭവനം വീട്ടില്‍ രഞ്‌ജേഷിനെയാണ് (32) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം 10ന് വെച്ചൂര്‍ അംബികമാര്‍ക്കറ്റിന് സമീപമുള്ള ഷാപ്പിന് സമീപത്താണ് സംഭവം.രഞ്‌ജേഷ് ഷാപ്പില്‍ നിന്ന് ബഹളംവച്ച് ഇറങ്ങുന്നതിനിടെ പുറത്ത് നിന്നിരുന്ന മദ്ധ്യവയസ്‌കന്‍ സംഭവം ചോദ്യം ചെയ്തു. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഉണ്ടാകുകയും രഞ്‌ജേഷ് ബൈക്കിലുണ്ടായിരുന്ന ഹെല്‍മറ്റ് കൊണ്ട് മദ്ധ്യവയസ്‌കന്റെ തലയ്ക്ക് അടിയ്‌ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കെതിരെ വൈക്കം പൊലീസ് കേസെടുത്തിരുന്നു.