എറണാകുളം: ബലൂണ്‍ കച്ചവടത്തിന്റെ മറവില്‍ മോഷണം നടത്തുന്ന മൂന്ന് രാജസ്ഥാന്‍ സ്വദേശികളെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഇതില്‍ ഒരാള്‍ക്ക് 15 വയസ്സ് മാത്രമാണ് പ്രായം. രാംദന്‍(48), സൂരജ് ബാഡ്ജര്‍(19) എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു. മോഷണസംഘം പച്ചാളം ലൂര്‍ദ് ആശുപത്രിക്ക് സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപ മോഷ്ടിച്ചത്. എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്.ഐ.ടി.എസ് രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അങ്കമാലിയില്‍ വച്ച് അറസ്റ്റ് ചെയ്തത്.രക്ഷപ്പെട്ട ഒരാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.