നെടുങ്കണ്ടം: സ്‌പെയര്‍പാര്‍ട്‌സ് കടയുടെ പിന്‍വശം കുത്തി തുറന്ന് 5110 രൂപ കവര്‍ച്ച നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍.ഉടുമ്പന്‍ചോല ടൗണിലെ സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ നിന്ന് പണം കവര്‍ന്ന സംഭവത്തില്‍. ഉടുമ്പന്‍ചോല എം.എസ് കോളനിയില്‍ സൂര്യ (19), ഗോകുല്‍ കൃഷ്ണന്‍ (20), കഞ്ഞിക്കാലയം കോളനി അങ്കാളിശ്വരന്‍ (21), മേട്ടകില്‍ അരുണ്‍കുമാര്‍ (19) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ ഞായറാഴ്ച രാത്രി 11നാണ് മോഷണം നടത്തിയത്. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസി ടി.വി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം പ്രതി ഗോകുലിന്റെ വീട്ടില്‍ നിന്ന് 4500 രൂപയും ഒന്നാം പ്രതി സൂര്യയുടെ വീട്ടില്‍ നിന്ന് 610 രൂപയും ഉള്‍പ്പെടെ 5110 രൂപയും തൊണ്ടിമുതലായി കണ്ടെടുത്തു.