ഏറ്റുമാനൂര്‍: ഭാര്യയുടെ നേരെ അതിക്രമം നടത്തിയ ഭര്‍ത്താവ് പൊലീസ് പിടിയില്‍. നീണ്ടൂര്‍ കറ്റത്തില്‍ മധുസൂദന(44)നെയാണ് അറസ്റ്റ് ചെയ്തത്.ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇരുവരും തമ്മില്‍ നിലനില്‍ക്കുന്ന കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ഭാര്യ കോടതിയില്‍ നിന്ന് ഗാര്‍ഹിക പീഡനത്തിനെതിരേ പ്രൊട്ടക്‌ഷന്‍ ഉത്തരവ് വാങ്ങിയിരുന്നു. ഇതു നിലനില്‍ക്കെ ഇയാള്‍ കഴിഞ്ഞദിവസം ഭാര്യയെ, ഇവര്‍ താമസിച്ചിരുന്ന വീട്ടിനുള്ളില്‍ കയറ്റാതെ വീട് പൂട്ടിയിടുകയും ആക്രമിക്കുകയുമായിരുന്നു.വിവരമറിഞ്ഞ് എത്തിയ ഏറ്റുമാനൂര്‍ എസ്‌എച്ച്‌ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.