നെടുങ്കണ്ടം: നെടുങ്കണ്ടം പാറത്തോട്ടിലെ ഏലം സ്റ്റോറില്‍ നിന്ന് പണിയായുധങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍ കോമ്പയാര്‍ പുതുകില്‍ സുരേഷ്, കൈലാസനാട് പുതിയകോവില്‍ നന്ദന്‍ എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് പ്രതികളെ അറസ്റ്റ് ചെയ്യാനായത്. ഏലം സ്റ്റോറില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഇവിടെയുണ്ടായിരുന്ന മണ്ണിളക്കുന്ന ഉപകരണങ്ങള്‍ പ്രതികള്‍ അപഹരിയ്ക്കുകയായിരുന്നു.മോഷ്ടിച്ച ഉപകരണങ്ങളുമായി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് ഉപകരണങ്ങള്‍ വില്‍ക്കാന്‍ പറ്റുന്ന കടകളെ കുറിച്ച് ഡ്രൈവറോട് അന്വേഷിച്ചു. സംശയം തോന്നിയ ഡ്രൈവര്‍ നെടുങ്കണ്ടം പൊലീസില്‍ വിവരമറിയ്ക്കുകയായിരുന്നു. പൊലീസ് വഴിയില്‍ കാത്തുനിന്ന് ഇരുവരെയും പിടികൂടി.