തൃശ്ശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയിൽ

ത്യശൂ‍ര്‍: തൃശ്ശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍ , ഭാര്യ മിനി , മകന്‍ ആദര്‍ശ് തുടങ്ങിയവരെയാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത് .മോഹനനും ആദര്‍ശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ് റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല . ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ല.വീടിനോട് ചേ‍ര്‍ന്ന് തന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. ആദര്‍ശ് കാറളം സ്കൂളിലെ വിഎച്ച്‌എസ്‌ഇ വിദ്യാര്‍ത്ഥിയാണ് . രാവിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവ‍ര്‍ കട തുറക്കാത്തതിനെ കുറിച്ച്‌ അന്വേഷിക്കുമ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − 5 =