എരുമേലി: നിരന്തരം മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച കേസില്‍ മകനെ അറസ്റ്റ് ചെയ്തു. കനകപ്പാലം കാരിത്തോട് പാട്ടാളില്‍ തോമസ് ജോര്‍ജി(ജോസി-32)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ തന്റെ അമ്മയെ ചീത്തവിളിക്കുകയും അടിക്കുകയുമായിരുന്നു. പ്രതി ഓട്ടോ ഡ്രൈവറാണ്.മദ്യപിച്ചെത്തി അമ്മയെയും വല്യമ്മയെയും ഇയാള്‍ സ്ഥിരമായി മര്‍ദിച്ചിരുന്നു, ഇതിനെതിരേ അമ്മ കാഞ്ഞിരപ്പള്ളി കോടതിയില്‍ നിന്നു ഗാര്‍ഹിക നിയമപ്രകാരം സംരക്ഷണ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു.ഇത് ലംഘിച്ചുകൊണ്ട് ഇയാള്‍ അമ്മയെ വീണ്ടും ഉപദ്രവിച്ചു. പരാതിയെത്തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.