ലക്നോ: വനിതാ ക്ഷേമമന്ത്രാലയത്തിനു കീഴിലുള്ള ചില്‍ഡ്രന്‍ ഹോമില്‍ അഞ്ചുദിവസത്തിനുള്ളില്‍ നാലു പിഞ്ചുകുട്ടികള്‍ പനി ബാധിച്ചു മരിച്ചു.ഫെബ്രുവരി 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് മരണം സംഭവിച്ചിട്ടുള്ളതെങ്കിലും ഇന്നലെയാണ് വിവരം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ ചില്‍ഡ്രന്‍ ഹോം സൂപ്രണ്ട് കിന്‍ശുക് ത്രിപാഠിയെ സസ്പെന്‍ഡ് ചെയ്ത് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്ന് വനിതാ ശിശുക്ഷേമവികസനമന്ത്രി ബേബി റാണി മൗര്യ പറഞ്ഞു. ഒന്നര മുതല്‍ അഞ്ചുവരെ മാസം പ്രായമുള്ള നാലു കുട്ടികള്‍ മാസം തികയാതെ ജനിച്ചതിനാല്‍ പലവിധ അസുഖങ്ങള്‍ക്ക് കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.