ത്യശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് കാമ്പസില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി.പത്തോളം ബൈക്കുകള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരുക്കേറ്റു. നന്തിക്കര നെല്ലായി രാജു (42) വിനാണ് പരുക്ക്. ഇരുകാലുകള്‍ക്കും ഒടിവുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മെഡിക്കല്‍കോളജ് ആശുപത്രിയിലാക്കി.ഫുട്പാത്തില്‍ കുടി നടന്നു പോകുമ്പോള്‍ നിയന്ത്രണംവിട്ട വാഹനത്തിന്റെ ഇടിയേറ്റ് രാജു കാറിന്റെ മുന്നിലെ ഗ്ലാസിലേക്കു തെറിച്ചു വീണു. മുന്‍വശത്ത് ഗ്ലാസില്‍ വീണാണ് തലയ്ക്ക് പരുക്ക്.ആശുപത്രിയുടെ മുന്‍വശത്തെ റോഡില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരവധി ഇരുചക്രവാഹനങ്ങള്‍ റോഡിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. കാര്‍ ഒരുബൈക്കില്‍ തട്ടിയപ്പോള്‍നിയന്ത്രണം മറ്റു ബൈക്കുകളില്‍ ഇടിച്ചു.ചികിത്സയില്‍ കഴിയുന്ന ഭാര്യയെകണ്ട് ബസ് കയറാന്‍ സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ വരുന്നത് കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിഫലമായി. കാര്‍ ഇടിച്ച് തെറിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് എരമപ്പെട്ടി ആറ്റുത്തറ ചിരിയങ്കണ്ടത്ത് വീട്ടില്‍ സെബാസ്റ്റ്യനും കാറും കസ്റ്റഡിയിലായി. ദിവസങ്ങള്‍ക്ക് മുമ്പും സമാനസംഭവമുണ്ടായിരുന്നു.