ആലപ്പുഴ: എടത്വയില്‍ നാലു പേര്‍ക്ക് നീര്‍ നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇന്ന് രാവിലെയായിരുന്നു സംഭവം. തലവടി ഗ്രാമ പഞ്ചായത്തിലെ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയവരെയാണ് നീര്‍ നായ കടിച്ചത്.കൊത്തപള്ളില്‍ പ്രമോദ്, ഭാര്യ രേഷ്മ, നെല്ലിക്കുന്നത്ത് നിര്‍മല, പതിനെട്ടില്‍ സുധീഷ് എന്നിവര്‍ക്കാണ് നീര്‍ നായയുടെ കടിയേറ്റത്.പരുക്കേറ്റവരെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി.