കണ്ണൂര്‍: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. എരുവട്ടി പാനുണ്ട ജയന്‍ നെയ്ത് കമ്പനിക്ക് സമീപത്തെ അവിട്ടം ഹൗസില്‍ എ.വിഷ്ണു (20) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെ കതിരൂരില്‍ നിന്നു കായലോട് റോഡിലേക്ക് പോകുന്ന കവലയിലാണ് അപകടം. കുത്തുപറമ്പ് ഭാഗത്തു നിന്നു വരികയായിരുന്ന കാറും തലശേരി ഭാഗത്ത് നിന്നും വരികയായിരുന്ന വിഷ്ണുവിന്റെ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
വിഷ്ണുവിനൊപ്പം സഞ്ചരിച്ച സുഹൃത്തായ കീഴത്തൂരിലെ അഭിനന്ദിനെ (19) പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. കാര്‍ ഡ്രൈവര്‍ അശ്രദ്ധമായി വലതു ഭാഗത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണം.