ചാത്തന്നൂര്‍: ദേശീയപാത വികസത്തിന്റെ ഭാഗമായുള്ള ഓടനിര്‍മ്മാണത്തിനായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് ഗൃഹനാഥന് ഗുരുതര പരിക്ക്.ചാത്തന്നൂര്‍ താഴം തെക്ക് പുത്തന്‍ വിളവീട്ടില്‍ ഉണ്ണികൃഷ്ണപിളളയാണ് (54) അപകടത്തില്‍പ്പെട്ടത്. ചാത്തന്നൂര്‍ പഴയ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.രാവിലെ ആറുമണിയോടെ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളാണ് തലകീഴായി മറിഞ്ഞ ബൈക്ക് ആദ്യം കണ്ടത്. സമീപത്ത് എത്തി മൊബൈല്‍ പ്രകാശിച്ചപ്പോഴാണ് കുഴിയില്‍ അപകടത്തില്‍പ്പെട്ട ആളെ കാണുന്നത്.സമീപത്തെ വീട്ടുകാരെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കൊട്ടിയത്തെയും മേവറത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും കണ്ണിനേറ്റ പരിക്ക് ഗുരുതമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.