ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസ് ആരംഭിച്ചു.ഈ റൂട്ടിലെ എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസാണിത്.മുംബയ് – തിരുവനന്തപുരം സര്‍വീസ് രാവിലെ 5.40ന് പുറപ്പെട്ട് 7.55നെത്തും. മടക്ക വിമാനം തിരുവനന്തപുരത്തു നിന്ന് നിന്ന് രാവിലെ 8.55ന് പുറപ്പെട്ട് 11.15ന് മുംബയിലെത്തും. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 122 സീറ്റുകളുണ്ടാകും.